കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലങ്കര കത്തോലിക്കാ സഭാ മക്കളുടെ കൂട്ടായ്മയായ കെ. എം. ആർ. എം ന്റെ യുവജന വിഭാഗമായ എം.സി.വൈ. എം കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന യുവ ടി 20 സീസൺ 10 പോസ്റ്റർ പ്രകാശനം എം. സി. വൈ. എം ഡയറക്ടർ റവ. ഫാ.ഫാദർ ജോൺ തുണ്ടിയത്ത് നിർവഹിച്ചു. കെ.എം. ആർ. എം പ്രസിഡണ്ട് ശ്രീ.ജോസഫ്. കെ.ഡാനിയേൽ ടൂർണമെന്റിന്റെ വീഡിയോ റിലീസിംഗ് നിർവഹിച്ചു.2023 ജനുവരി 27 - തീയതി മുതൽ ഫെബ്രുവരി 26 തീയതി വരെ നടത്തപ്പെടുന്ന ടൂർണമെന്റിൽ കുവൈത്തിലെ പ്രമുഖ 16 ടീമുകൾ 4 ഗ്രൂപ്പുകളിലായി മാറ്റുരയ്ക്കും.
കെ.എം. ആർ. എം പ്രസിഡണ്ട് ശ്രീ.ജോസഫ്. കെ.ഡാനിയേൽ,കെ. എം. ആർ. എം ജനറൽ സെക്രട്ടറി ശ്രീ. മാത്യു കോശി,എം. സി. വൈ. എം പ്രസിഡണ്ട് ശ്രീ. ലിബിൻ.കെ.ബെന്നി, എം.സി.വൈ.എം സെക്രട്ടറി ശ്രീ.റിനിൽ രാജു, എം. സി. വൈ. എം ട്രഷറർ ശ്രീ. സാംസൺ സെറാഫിൻ, ടൂർണ്ണമെന്റ് കൺവീനർ ജയിംസ് കെ. എസ്സ്, എം. സി. വൈ. എം കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.വിശദവിവരങ്ങൾക്ക് 5587 0225, 9911 3484 എന്നി നമ്പറുകളിൽ ബന്ധപ്പെടാം.